Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calicut Globstars

ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ഇ​നി ക്രി​ക്ക​റ്റ് പൂ​രം; കെ​സി​എ​ൽ സീ​സ​ൺ മൂ​ന്നി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: കെ​സി​എ​ൽ മൂ​ന്നാം സീ​സ​ണി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സും തൃ​ശൂ​ർ ടൈ​റ്റ​ൻ​സും ഏ​റ്റു​മു​ട്ടും.

പി​ന്നാ​ലെ വൈ​കു​ന്നേ​രം ആ​റി​ന് വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും. കാ​ണി​ക​ൾ​ക്കാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ, സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ർ, കെ​സി​എ​ൽ ചെ​യ​ർ​മാ​ൻ നാ​സി​ർ മ​ച്ചാ​ൻ, സി​ഇ​ഒ മി​നു ചി​ദം​ബ​രം എ​ന്നി​വ​ർ​ക്കൊ​പ്പം കെ​സി​എ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സും ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്, ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ്, കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സ്, തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്, ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്, ആ​ല​പ്പി റി​പ്പി​ൾ​സ് എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശ​ത്തി​നൊ​പ്പം കാ​ണി​ക​ൾ​ക്ക് ഉ​ത്സ​വ​പ്ര​തീ​തി സ​മ്മാ​നി​ക്കാ​ൻ ഇ​ന്ന് മു​ത​ൽ ഫാ​ൻ വി​ല്ലേ​ജും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലെ അ​ഞ്ചാം ഗേ​റ്റി​ന് സ​മീ​പ​മാ​ണ് ഫാ​ൻ വി​ല്ലേ​ജ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ൻ വി​ല്ലേ​ജി​ൽ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും വി​നോ​ദ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up